ഭരണഘടന സെമിനാർ നാളെ: സ്പീക്കർ ഉദ്ഘാടനം ചെയ്യും

12

ഭരണഘടനാദിനത്തോടനുബന്ധിച്ച് സെക്യുലർ ​ഫോറം സംഘടിപ്പിക്കുന്ന സെമിനാർ നാളെ തൃശൂരിൽ നടക്കും. നിയമസഭാസ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ‘ഇന്ത്യൻ ഭരണഘടന: ചരിത്രവും വർത്തമാനവും ’ എന്ന വിഷയത്തിലാണ് സെമിനാർ. അഡ്വ. വി.എൻ.ഹരിദാസ്​ എഴുതിയ ‘ഭരണഘടന – ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അതിജീവനചരിത്രം’ എന്ന പുസ്​തകത്തെ ആസ്​പദമാക്കി തൃശൂർ പരിസരകേന്ദ്രത്തിൽ (കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആസ്ഥാനമന്ദിരം ) വൈകീട്ട് 3.30 നാണ്​ പരിപാടി. ഡോ.പി.എം. ആരതി, ഡോ. കെ.പി.എൻ അമൃത, പി.എൻ ഗോപീകൃഷ്ണൻ , അഡ്വ. വി.എം.ശ്യാംകുമാർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. ഡോ.വി.ജി. ഗോപാലകൃഷ്ണൻ അധ്യക്ഷനാകും. ബന്ധപ്പെടുക: 9446358534, 9447804529

3482bf40 2ace 4286 8bd3 d7cdb6037bb4