ഭിന്നശേഷി കുട്ടികള്‍ക്കായി കളിക്കൂട്ടവുമായി കൊടകര പഞ്ചായത്ത്

5

കൊടകര ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി കലാ-കായിക മേള ‘കളിക്കൂട്ടം’ സംഘടിപ്പിച്ചു. അഞ്ച് മുതല്‍ 30 വയസ് വരെ പ്രായമുളള 47 പേര്‍ വിവിധ കലാ-കായിക മത്സരങ്ങളില്‍ പങ്കെടുത്തു. ജൂനിയര്‍, സബ് ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. പെന്‍സില്‍ ഡ്രോയിംഗ്, ലളിതഗാനം, പ്രച്ഛന്നവേഷം, സിംഗിള്‍ ഡാന്‍സ്, മിഠായി പറക്കല്‍, ബക്കറ്റ് ബോള്‍ ഡെപോസ്റ്റ്, സ്പൂണ്‍ റൈസ്, കസേരക്കളി തുടങ്ങിയ മത്സരങ്ങളാണ് പ്രധാനമായും നടന്നത്. മികച്ച മൂന്ന് പേരെ തെരഞ്ഞെടുത്ത് ബ്ലോക്ക്തല മത്സരത്തില്‍ പങ്കെടുപ്പിക്കും. പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനം നല്‍കി. ഭിന്നശേഷിക്കാര്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ എന്നിവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയാണ് മേള കൊണ്ട് ലക്ഷ്യമിടുന്നത്. 2022-23 വികസന ഫണ്ടില്‍ നിന്ന് 75,000 രൂപ ചെലവഴിച്ചാണ് ‘കളിക്കൂട്ടം’ പരിപാടി സംഘടിപ്പിച്ചത്.

Advertisement

കൊടകര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന കലാ-കായിക മേള കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ ജി രജീഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ബ്ലോക്ക്-പഞ്ചായത്ത്മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement