ഭീതിയിൽ ചൂണ്ടൽ: 101 പേർക്ക് കൂടി കോവിഡ്

13

ചൂണ്ടല്‍ പഞ്ചായത്തില്‍ 101 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്തിെല 145 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 341 പേര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധനയും നടത്തിയിരുന്നു. ആന്റിജന്‍ പരിശോധനയില്‍ 48 പേര്‍ പോസിറ്റീവാണ്. കഴിഞ്ഞ ദിവസങ്ങളിലെ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തിയവരുടെ ഫലങ്ങളും പുറത്ത് വന്നതോടെയാണ് രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയുടെ ഫലങ്ങള്‍ അടുത്ത ദിവസങ്ങളിലും പുറത്ത് വരാനിരിക്കെ സ്ഥിതി ആശങ്കജനകമായി തുടരുകയാണ്. ചൂണ്ടല്‍ പഞ്ചായത്തില്‍ നാനൂറിലധികം പേർ നിലവില്‍ ചികിത്സയിലുണ്ട്.