ഭീതിയിൽ തൃശൂർ നഗരം: കിഴക്കുംപാട്ടുകരയിൽ നാനൂറോളം കോവിഡ് രോഗികൾ: രണ്ട് മരണം; ഒത്തൊരുമിച്ച് നിയന്ത്രണങ്ങൾ പാലിച്ചാൽ അതിവേഗത്തിൽ സാധാരണനിലയിലാവാമെന്ന് കൗൺസിലറുടെ കുറിപ്പ്, ഏതാവശ്യങ്ങൾക്കും കൂടെയുണ്ടെന്ന് ജോൺ ഡാനിയൽ

484

കോർപ്പറേഷൻ പരിധിയിൽ ഒരു ഡിവിഷനിൽ മാത്രം നാനൂറോളം കോവിഡ് രോഗികൾ. രണ്ട് മരണം. കിഴക്കുംപാട്ടുകര ഡിവിഷനിലാണ് കോവിഡിന്റെ അതിവ്യാപനം നിലനിൽക്കുന്നത്. അമ്പത് ശതമാനത്തിനടുത്താണ് ഡിവിഷനിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 47 കോവിഡ് രോഗികളാണുള്ളത്. കണ്ടെയിൻമെൻ്റ് സോണിലായ ഡിവിഷനിലെ ആളുകൾ എന്ന് നിയന്ത്രണങ്ങൾ നീക്കുമെന്ന ചോദ്യത്തിന് കൗൺസിലർ ജോൺ ഡാനിയേൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിലാണ് വിശദാംശങ്ങൾ. നിയന്ത്രണങ്ങൾ പാലിച്ച് നമുക്ക് ഒത്തൊരുമിച്ച് ശ്രമിച്ചാൽ അതിേവഗത്തിൽ നമുക്ക് സാധാരണ നിലയിലേക്ക് വരാനാവുമെന്നും ഏത് ആവശ്യങ്ങൾക്കും കൗൺസിലർ കൂടെയുണ്ടെന്നും ജോൺ ഡാനിയേൽ വ്യക്തമാക്കുന്നു.

ജോൺ ഡാനിയേലിന്റെ കുറിപ്പ് വായിക്കാം
കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ നമ്മുടെ കിഴക്കുംപാട്ടുകര ഡിവിഷൻ കഴിഞ്ഞ ആഴ്ചകളായി containment Zone ആയി തുടരുകയാണ്. Containment zone എന്ന് തീരുമെന്ന് നമ്മുടെ ഡിവിഷനിലെ നിരവധി പേർ ആരായുന്നുണ്ട്. അതിന്റ കൂടി അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നത്.

കൊവിഡ് രണ്ടാം തരംഗത്തിൽ നമ്മുടെ ഡിവിഷനിലെ കൊവിഡ് +ve കേസുകൾ ഇരുപത് കടന്ന ഘട്ടത്തിൽ RRT കൂടുകയും സാഹചര്യം ആരോഗ്യ വകുപ്പിനെ അറിയിക്കുകയും ബഹു: ജില്ലാ ഭരണകൂടം കിഴക്കുംപാട്ടുകര ഡിവിഷൻ containment zone ആയി പ്രഖ്യാപിക്കുകയും ചെയ്തു. അവിടുന്നങ്ങോട്ട് അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് നമ്മൾ കടന്ന് പോയത്. കൊവിഡ് +ve ആയവരുടെ എണ്ണം പ്രതിസന്ധിയുടെ രൂക്ഷത കൂട്ടുന്നതായിരുന്നു. കൃത്യമായി പറഞ്ഞാൽ “383” പേർ ഇതുവരെ ഡിവിഷനിൽ കൊവിഡ് +ve ആയി. “93” പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. “290” പേർ വീടുകളിൽ നിരീക്ഷണത്തിൽ ഇരുന്നു. “രണ്ടു” പേർ മരണമടഞ്ഞു. കൃത്യമായ ആരോഗ്യ പ്രോട്ടോകോൾ അതിന്റെ പരമാവധി അർത്ഥത്തിൽ പാലിക്കുന്നതിന്റെ ഭാഗമായി ഡിവിഷന്റെ പുറത്തേക്കും അകത്തേക്കും ഉള്ള വഴികൾ പോലീസിന്റെ നിർദേശപ്രകാരം അടക്കുകയുണ്ടായി. നാട്ടുകാർ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് വീടുകളിൽ തന്നെ ഇരുന്നു. RRTയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനുള്ള ശ്രമം ആത്മാർത്ഥമായും ഉണ്ടായി, ഇപ്പോഴും തുടരുന്നു. എല്ലാവരുടേയും കൂട്ടായ ശ്രമം മൂലം ഇപ്പോൾ നമുക്ക് 383ൽ നിന്നും “47”ലേക്ക് എത്തിക്കാൻ സാധിച്ചു. വീടുകളിൽ “39” പേർ നിരീക്ഷണത്തിലുമാണ്.

ഇനിയും നമ്മൾ ഒത്തൊരുമിച്ച് പ്രയത്നിച്ചാൽ കൊവിഡ് +ve അയവരുടെ എണ്ണം കുറക്കാൻ കഴിയും. അതിനു ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്. ആയത് ഇപ്പോഴുള്ള 47 എന്ന എണ്ണത്തിൽ നിന്നും പരമാവധി കുറക്കാൻ സാധിച്ചാൽ നമുടെ ഡിവിഷൻ containment zone വിമുക്ത മേഖലയാവും. അതായത് 47ൽ നിന്നും ഒരു ഇരുപതിലേക്ക് എങ്കിലും എത്തിക്കാൻ സാധിച്ചാൽ നമുക്ക് കോവിഡിനെ പ്രതിരോധിക്കാൻ സാധിക്കുകയും ഡിവിഷൻ containment സോണിൽ നിന്നും വിമുക്തമാകാൻ കഴിയുകയും ചെയ്യും. അതിനായി നാട്ടുകാരുടെ മുഴുവൻ പിന്തുണയും ആവശ്യമാണ്. അതെ ഇനി 47ൽ നിന്നും പൂജ്യത്തിലേക്ക് എത്തിക്കാനുള്ള പരിശ്രമമാണ്. ഈ ഘട്ടത്തിൽ നാട്ടുകാർക്ക് സഹായവുമായി എന്നോടൊപ്പം നിൽക്കുന്ന RRT ടീമിന് പ്രത്യേകം നന്ദി പറയുന്നു.

Total positive cases 383
Hospital admission 93
Home isolation 290
Total Death 2

Active case 47
Hospital 8
Home isolation 39

നിങ്ങളുടെ സ്വന്തം
ജോൺ ഡാനിയൽ 🙏🏻