മകരസംക്രമസന്ധ്യയിൽ ലക്ഷദീപ പ്രഭയിൽ, ദീപാഞ്ജലി നിറവിൽ ശ്രീ വടക്കുന്നാഥ ക്ഷേത്രം; വൻ ഭക്തജന തിരക്ക്

59

മകര സംക്രമ സന്ധ്യയിൽ ദീപാഞ്ജലി നിറവിൽ ശ്രീ വടക്കുന്നാഥ ക്ഷേത്രം. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് ദീപക്കാഴ്ചയൊരുക്കിയിരുന്നത്. നിരവധി ഭക്തരാണ് ദീപം തെളിയിക്കാനെത്തിയിരുന്നത്. കാലത്ത് 5.30 ന് അയ്യപ്പ സ്വാമിക്ക് അഷ്ടാഭിഷേകം, വിശേഷാൽ പൂജകൾ എന്നിവയും വൈകീട്ട് മണിക്ക് ലക്ഷദീപവും 15008 എള്ള് കിഴിയിട്ട ദീപാഞ്ജലിയും അയ്യപ്പസ്വാമിക്ക് പുഷ്പാഭിഷേകവും നടന്നു. ക്ഷേത്രം മേൽശാന്തി അണിമംഗലം രാമൻ നമ്പൂതിരി ആദ്യതിരി തെളിയിച്ചു. ക്ഷേത്ര ഉപദേശകസമിതിയംഗങ്ങളും ഭക്തരും ചടങ്ങുകളിൽ പങ്കെടുത്തു. സ്വരാജ് റൗണ്ടിന് ചുറ്റും മകര വിളക്ക് തെളിയിച്ചു.

Advertisement
271779434 10221613316427311 5268429249590342032 n
Advertisement