മജിഷ്യൻ പ്രൊഫ. കുറ്റ്യാടി നാണു തൃശൂരിൽ: പൂരപ്രേമി സംഘം വിദ്യഭ്യാസ അവാർഡ് വിതരണം: ‘ചെപ്പും പന്തും’ ഏഴിന്

53

തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് തൃശൂർ പൂരപ്രേമി സംഘം നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിന്റെ സമ്മാനദാനം ഏഴിന്  തിരുവമ്പാടി ദേവസ്വം ശ്രീപത്മം ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 11 ന് പ്രശസ്ത ജാലവിദ്യക്കാരനായിരുന്ന വാഴക്കുന്നം നമ്പൂതിരിയുടെ ശിഷ്യൻ പ്രൊഫ. കുറ്റ്യാടി നാണു അവതരിപ്പിക്കുന്ന പരമ്പരാഗത ജാലവിദ്യ ‘ചെപ്പും പന്തും’ തുടർന്ന് നടക്കുന്ന അവാർഡ് വിതരണ ചടങ്ങ് റവന്യൂ മന്ത്രി കെ.രാജൻ ഉത്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി പ്ളസ് ടുവിനും ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിക്കുമെന്നും പൂരപ്രേമി സംഘം പ്രസിഡണ്ട് ബൈജു താഴേക്കാട്ട്, കൺവീനർ വിനോദ് കണ്ടെം കാവിൽ, സെക്രട്ടറി അനിൽകുമാർ മോച്ചാട്ടിൽ, ട്രഷറർ അരുൺ പി.വി. എന്നിവർ പറഞ്ഞു.

Advertisement
Advertisement