മടവൂർ വാസുദേവൻ നായർ പുരസ്കാരം കഥകളിയാചാര്യൻ ഡോ.സദനം കൃഷ്ണൻകുട്ടിക്ക്

7

കഥകളി ആചാര്യന്‍ പദ്മഭൂഷന്‍ മടവൂര്‍ വാസുദേവന്‍ നായരുടെ പേരിലേര്‍പ്പെടുത്തിയ 2022ലെ പുരസ്കാരത്തിന് ഡോ. സദനം കൃഷ്ണന്‍കുട്ടിയെ തിരഞ്ഞടുത്തു. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.മടവൂര്‍ അനുസ്മരണ ദിനമായ ഫെബ്രുവരി ആറിന് വൈകീട്ട് നാലിന്​ കലാമണ്ഡലം കൂത്തമ്പലത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സമര്‍പ്പിക്കുമെന്ന് പുരസ്കാര സമിതി സെക്രട്ടറി കലാമണ്ഡലം രാജശേഖരന്‍ അറിയിച്ചു.

Advertisement
Advertisement