മണലൂരിൽ ജനവാസമേഖലയിലിറങ്ങിയ മുള്ളൻപന്നിയെ വനത്തിലേക്ക് വിട്ടു

8

മണലൂരിൽ ജനവാസ മേഖലയിലിറങ്ങിയ മുള്ളൻപന്നിയെ വനംവകുപ്പ് അധികൃതരെത്തി വനത്തിലേക്ക് തന്നെ വിട്ടയച്ചു. മണലൂരിൽ ദീപം അങ്കണവാടിക്ക് സമീപം കാരയിൽ പ്രേമ സദാനന്ദൻ്റെ വീട്ടിലെ മാലിന്യ കുഴിയിലാണ് മുള്ളൻപന്നി കുടുങ്ങിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരായ മനു, ശ്രീക്കുട്ടൻ, എം.എ കൃഷ്ണൻ എന്നിവർ ചേർന്ന് മുള്ളൻ പന്നിയെ കൂട്ടിലാക്കി പൊട്ടൻചിറ വനത്തിലേക്ക് കൊണ്ടുപോയി വിട്ടു.