മണ്ണിന്റെ അവകാശം സ്വന്തമാക്കി കുമ്പാര കോളനി

8

കുന്നംകുളം വേലൂരിലെ കുമ്പാരകോളനി നിവാസികൾക്കും പട്ടയ സൗഭാഗ്യം. കുന്നംകുളം ടൗൺഹാളിൽ നടന്ന പട്ടയമേളയിൽ കുമ്പാര കോളനിയിലെ 9 കുടുംബങ്ങൾക്ക് കൂടി പട്ടയം ലഭിച്ചതോടെ കോളനി മുഴുവനും ഭൂമിയുടെ അവകാശികളായി. 60 വർഷം നീണ്ട ജീവിത ദുരിത യാത്രയ്ക്ക് കൂടി പരിസമാപ്തിയായതിന്റെ സന്തോഷത്തിലാണ് കുമ്പാര കോളനിയിലെ 9 കുടുംബങ്ങൾ.

Advertisement

കളിമൺ പാത്ര നിർമ്മാണം ഉപജീവന മാർഗമാക്കിയവരാണ് കുമ്പാര കോളനിക്കാർ. കഴിഞ്ഞ മന്ത്രിസഭയിൽ കോളനിയിലെ 8 പേർക്ക് പട്ടയം നൽകിയിരുന്നു. അവശേഷിച്ച ബാക്കി കുടുംബങ്ങൾക്ക് കൂടിയാണ് കുന്നംകുളത്ത് നടന്ന പട്ടയമേളയിൽ പട്ടയം വിതരണം ചെയ്തത്.

മരിക്കുന്നതിനു മുൻപ് സ്വന്തമായ കൂരയിൽ അന്തിയുറങ്ങാനായതിന്റെ സന്തോഷത്തിലാണ് കുമ്പാര കോളനിയിലെ കല്ലടി പറമ്പിൽ ഒവിളി എന്ന 82 കാരൻ. ഒവിളിയെ പോലെ കല്ലടി പറമ്പിൽ രാജൻ, ചെറുകുന്നത്ത് കൃഷ്ണൻ, പ്രസാദ്, കൃഷ്ണകുമാർ, അനിൽകുമാർ, നീലങ്കാവിൽ ലില്ലി തുടങ്ങി ഓരോരുത്തരും സ്വന്തം ഭൂമിയെന്ന സ്വപ്നം യാഥാർത്ഥ്യമായതിൽ വാചാലരാവുകയാണ്.

Advertisement