മണ്ണുത്തി പള്ളിയില്‍ നന്‍മ പുസ്തകമേള

15

മണ്ണുത്തിയിൽ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് സഹായം നല്‍കുന്നതിന് നന്‍മ പുസ്തകമേള സംഘടിപ്പിച്ചു. മണ്ണുത്തി സെന്റ് ആന്റണീസ് പള്ളിയിലെ ഏകോപന സമിതിയാണ് നന്‍മ പുസ്തകമേള ഒരുക്കിയത്. കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വായനയിലൂടെ അറിവും അനുഭവവും നേടാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇടവക വികാരി ഫാ.പോളി നീലങ്കാവില്‍ അധ്യക്ഷനായിരുന്നു. സഹവികാരി ഫാ. അന്‍വിന്‍ ചിറ്റിലപ്പിള്ളി, നോബി മേനാച്ചേരി, ഏ.ഡി. ഷാജു എന്നിവര്‍ സംസാരിച്ചു. മൂല്യാധിഷ്ഠിതമായ 500 പുസ്തകങ്ങളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. പുസ്തകം വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക അഗതികള്‍ക്കും രോഗികള്‍ക്കും സഹായം കൊടുക്കുന്നതിനു വേണ്ടിയാണ് പുസ്തക മേള ഒരുക്കിയത്.

Advertisement
Advertisement