മന്ത്രി ആർ.ബിന്ദുവിന്റെ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ചിൽ സംഘർഷം

18

കരുവന്നൂർ സഹകരണ ബാങ്കിൽ ലക്ഷങ്ങൾ നിക്ഷേപിച്ചിട്ടും ചികിൽസക്ക് പണം ലഭിക്കാതെ മരിച്ച ഫിലോമിനക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് മന്ത്രി ആർ.ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിലെ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. എം.പി ജാക്സൺ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിന്നീട് പിരിഞ്ഞു പോയി.

Advertisement
Advertisement