മന്ത്രി കെ.രാധാകൃഷ്ണൻ തൃശൂർ കളക്ടറേറ്റ് സന്ദർശിച്ചു

108

മന്ത്രിയായതിന് ശേഷം തൃശൂരിലെത്തിയ ദേവസ്വം പട്ടികജാതി വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ കളക്ടറേറ്റിലെത്തി. കളക്ടർ എസ്.ഷാനവാസ് മന്ത്രിയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.

ജില്ലയിലെ മഴക്കാല ഒരുക്കങ്ങൾ സംബന്ധിച്ച് മന്ത്രി കലക്ടറുമായി ചർച്ച നടത്തി. മഴക്കാലത്ത് ജില്ലയിൽ സ്വീകരിച്ചിട്ടുള്ള മുന്നോരുക്കങ്ങളെ സംബന്ധിച്ച് കലക്ടർ വിശദീകരിച്ചു. ദുരന്തനിവാരണം
ഡെപ്യൂട്ടി കലക്ടർ ബിനു വി എസ്, ഹുസൂര്‍ ശിരസ്തദാര്‍ കെ ജി പ്രാണ്‍സിങ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സത്യപ്രതിജ്ഞക്ക് ശേഷം ജില്ലയിലെത്തിയിരുന്നുവെങ്കിലും മന്ത്രി തിരക്കുകളെ തുടർന്ന് കളക്ട്രേറ്റിലെത്താനായിരുന്നില്ല. കാലവർഷ പ്രതിരോധ പ്രവർത്തനങ്ങളുടെ ജില്ലാതല അവലോകനത്തിൽ ഓൺലൈനായിട്ടായിരുന്നു പങ്കെടുത്തത്.