മയക്കുമരുന്നുകളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ശാസ്ത്രീയ അവബോധം അനിവാര്യമെന്ന് പ്രൊഫ. സി. രവീന്ദ്രനാഥ്; മയക്കുമരുന്നിനെതിരായ ബോധവൽക്കരണം ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയാൽ പദ്ധതി വിജയകരമെന്നും മുൻ മന്ത്രി

3

യോദ്ധാവ് ലഹരിമുക്ത പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അധ്യാപകർക്കുവേണ്ടി തൃശൂർ സിറ്റി പൊലീസിന്റെ ഏകദിന പരിശീലനപരിപാടി

മയക്കുമരുന്നുകൾ നമ്മുടെ ശരീരത്തിൽ എപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും, തലച്ചോറിനേയും, ശരീര കോശങ്ങളേയും ദോഷകരമായി ബാധിക്കുന്നത് എങ്ങിനെയാണെന്നുമുള്ള ശാസ്ത്രീയ അറിവ് ലഭ്യമാണെങ്കിൽ മാത്രമേ മയക്കുമരുന്ന് ബോധവൽക്കരണം അതിന്റെ ഫലപ്രാപ്തിയിലെത്തുകയുള്ളൂവെന്ന് മുൻ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. മയക്കുമരുന്നിനെതിരായ ബോധവൽക്കരണം ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയാൽ അത് തീർച്ചയായും വൻ വിജയം നേടും. യോദ്ധാവ് ലഹരിമുക്ത പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അധ്യാപകർക്കുവേണ്ടി തൃശൂർ സിറ്റി പൊലീസ് സംഘടിപ്പിച്ച ഏകദിന പരിശീലനപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ അധ്യക്ഷത വഹിച്ചു. തുടർന്ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കി റിട്ടയേഡ് പൊലീസ് സൂപ്രണ്ട് ജയ്സൺ ജെ. എബ്രഹാം, സൈക്കോളജിസ്റ്റ് കെ.ബി രേഷ്മ എന്നിവർ ക്ലാസുകൾ നയിച്ചു. പൊലീസ് അക്കാദമി അസി. ഡയറക്ടർമാരായ മുഹമ്മദ് ആരിഫ്, പി. വാഹിദ്, തൃശൂർ സിറ്റി അഡീ. പോലീസ് സൂപ്രണ്ട് ബിജു. കെ. സ്റ്റീഫൻ, സി. ബ്രാഞ്ച് അസി. കമ്മീഷണർ കെ. എ. തോമസ്, സബ് ഇൻസ്പെക്ടർമാരായ പ്രദീപ് സീവി, സന്തോഷ് കുമാർ കെ എന്നിവരും പങ്കെടുത്തു. തൃശൂർ സിറ്റി പൊലീസ് പരിധിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 177 അധ്യാപകരാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്.

Advertisement
Advertisement