മറ്റത്തൂരിൽ കാട്ടാനശല്യം: നേന്ത്രവാഴത്തോട്ടം നശിപ്പിച്ചു

13

മറ്റത്തൂരിൽ വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ കൃഷിനാശം. അമ്പനോളി, പോത്തന്‍ചിറ പ്രദേശങ്ങളിലാണ് കഴിഞ്ഞ രാത്രി കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്. അമ്പനോളിയിലെ ചേനത്തുപറമ്പില്‍ ജോയിയുടെ കൃഷിതോട്ടത്തിലിറങ്ങിയ കാട്ടാനകള്‍ കുല വന്ന നിരവധി നേന്ത്രവാഴ്ചകള്‍ നശിപ്പിച്ചു. മേഖലയിൽ വ്യാപകമായി കാട്ടാനകളിറങ്ങി കൃഷി നശിപ്പിക്കുന്നതിൽ പ്രദേശവാസികൾ ഭീതിയിലാണ്. അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Advertisement
Advertisement