മഴയെ നേരിടാൻ സംസ്ഥാനം സജ്ജം: മുൻകരുതൽ നടപടികൾക്ക് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി കെ.രാജൻ

17

സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾക്ക് കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് റവന്യു മന്ത്രി കെ.രാജൻ. 19 വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിൻറെ പ്രവചനം. മഴമേഘങ്ങളുടെ തീവ്രത വടക്കൻ കേരളത്തിലേക്ക് കൂടി കടക്കുന്നുവെന്നാണ് അറിയുന്നത്. നിലവിലെ മഴയുടെ അവസ്ഥയനുസരിച്ച് മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് പറയുന്നത്. എല്ലാ ജില്ലകളിലും മുൻകരുതൽ നടപടികൾക്ക് നിർദേശിച്ചിട്ടുണ്ട്. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാനും മലയോര മേഖലകളിൽ ആവശ്യമായ സ്ഥിതി പരിശോധിച്ച് രാത്രികാല യാത്രാ നിരോധനമടക്കമുള്ളവക്ക് കലക്ടർമാർക്ക് നിർദേശം നൽകി. മഴക്കെടുതിയെ നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സാഹചര്യം വിലയിരുത്തുകയും ആവശ്യമായ കരുതൽ നടപടികൾക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisement

Advertisement