മഴ തെക്കൻ കർണാടകത്തിലേക്ക് മാറി: രാത്രിയിൽ മഴയൊഴിഞ്ഞത് ആശ്വാസകരമെന്ന് മന്ത്രി കെ രാജൻ, മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലം എടുക്കാൻ തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്, മലമ്പുഴ ഡാം തുറക്കേണ്ടി വരുമെന്നും മന്ത്രി

7

കേരളത്തിൽ നിന്നും തെക്കൻ കർണാടകത്തിലേക്ക് മഴ മാറിയെന്നും രാത്രി വലിയ മഴ ഉണ്ടാകാത്തത് ആശ്വാസമായെന്നും മന്ത്രി കെ രാജൻ.  മുല്ലപ്പെരിയാറിലെ പരമാവധി ജലം തമിഴ്നാടിനോട് എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പോസിറ്റീവ് പ്രതികരണം ആണ്  കിട്ടിയത്.
ഇന്നലെ കേരളത്തിൽ നാലര സെൻ്റി മീറ്റർ മുതൽ 17 സെന്റിമീറ്റർ മഴ പെയ്തു. മുല്ലപ്പെരിയാറിൽ എൻ. ഡി.ആർ.എഫ് ടീമിനെ വിന്യസിപ്പിച്ചിട്ടുണ്ട്. ഒഴിപ്പിക്കൽ ആവശ്യം വന്നാൽ സജ്ജമാണ്. മലമ്പുഴ ഡാം തുറക്കുക തന്നെ വേണ്ടി വരും. വടക്കൻ മേഖലയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു.

Advertisement

Advertisement