മഹാമാരിയുടെ പ്രതിസന്ധി തീർക്കണേ പ്രാർഥനകളുമായി ഭക്തരെത്തി: ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിക്കാൻ തിരക്ക്; ഇത്തവണ തിരുവോണ സദ്യയില്ല

15

ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട കാഴ്ചക്കുല സമർപ്പണം നടന്നു. രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങുകൾ. കൊടിമരത്തിനു സമീപം അരിമാവു കൊണ്ടണിഞ്ഞു നാക്കിലകൾ നിരത്തിയതിനു മുകളിൽ ക്ഷേത്രം മേൽശാന്തി തിയ്യന്നൂർ ശങ്കരനാരായണ പ്രമോദ് നമ്പൂതിരി പട്ടു കെട്ടിയ ആദ്യത്തെ നേന്ത്രക്കുല സമർപ്പിച്ചു. തുടർന്ന് ശാന്തിയേറ്റ കീഴ്ശാന്തിമാർ, ദേവസ്വം ചെയർമാൻ അംഗങ്ങൾ എന്നിവരും ഭക്തരും കാഴ്ചക്കുലകൾ സമർപ്പിച്ചു. കാഴ്ചക്കുലകളുമായി എത്തുന്ന ഭക്തർക്ക് അകത്ത് കടക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കിയിരുന്നു. തിരുവോണനാളിലെ പഴപ്രഥമൻ ഉത്രാടക്കാഴ്ചക്കുല പഴം കൊണ്ടാണ്. ബാക്കി ലേലവും ആനക്കോട്ടയിലെ ആനകൾക്കും നൽകും. ഇത്തവണ ക്ഷേത്രത്തിലേക്ക് ആനയെത്തിയിട്ടില്ല. പകരം പുന്നത്തൂർ കോട്ടയിലേക്ക് ആനകൾക്കുള്ള പഴം എത്തിക്കുകയാണ്. തിരുവോണനാളിലെ പതിവുള്ള ഓണ സദ്യയും ഇത്തവണയില്ല.