മാടക്കത്തറ പഞ്ചായത്തിലെ കുട്ടികൾക്ക് ചിറക്കാകോട് എളങ്ങള്ളൂർ മന സപ്താഹവേദിയുടെ സൈക്കിളുകൾ കൈമാറി

11

ചിറക്കാക്കോട് എളങ്ങള്ളൂർ മന സപ്താഹവേദിയുടെ ആഭിമുഖ്യത്തിൽ മാടക്കത്തറ പഞ്ചായത്തിലെ എല്ലാ വാർഡുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 25 സ്കൂൾ വിദ്യാർഥികൾക്ക് പഠന – യാത്രാസൗകര്യത്തിനായി സൈക്കിൾ വിതരണം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ സുന്ദരൻ കുന്നത്തുള്ളി, സി.പി.എം. മണ്ണുത്തി ഏരിയാ സെക്രട്ടറി എം.എസ്. പ്രദീപ് കുമാർ, കർഷക മോർച്ച ജില്ലാ നേതാവ് പ്രശാന്ത്, എ എം. അശോകൻ, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ ഷിനോജ്, സേതു താണിക്കുടം, ഇ.വി. പുഷ്പൻ, സജീവ് എന്നിവരുൾപ്പെടെ രാഷ്ട്രീയ, സാമൂഹ്യ-സാംസ്കാരികരംഗത്തെ നിരവധി പേർ പങ്കെടുത്തു.

Advertisement
Advertisement