മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക സംസ്കൃതി പുരസ്കാരം നടൻ മുരുകന്

22

കലാ – സാഹിത്യ – സാംസ്കാരിക രംഗത്തെ മികച്ച പ്രതിഭകൾക്ക് എർപ്പെടുത്തിയിട്ടുള്ള പ്രഥമ മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക സംസ്കൃതി പുരസ്കാരം ഈ വർഷം സിനിമാ-സീരിയൽ-നാടക നടനും സംവിധായകനുമായ മുരുകന് നൽകുമെന്ന് മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത് സമിതി. പുന്നയൂർകുളം തെണ്ടിയത്ത് കാർത്ത്യായനീ ടീച്ചറുടെ എന്റോവ്മെന്റായിട്ടാണ് പുരസ്കാരം സമ്മാനിക്കുന്നത്. 5001 രൂപയുടെ പണകിഴിയും, ഫലകവും, പ്രശസ്തി പത്രവുമാണ് പുരസ്കാരം.സീരിയൽ – സിനിമാ അഭിനയ രംഗത്തും സജീവമാണ്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടു സ്വദേശിയാണ് ‘ശരവണം’ വീട്ടിൽ മുരുകൻ.
ഈ മാസം അവസാനം ഗുരുവായൂരിൽ ചേരുന്ന മാടമ്പ് അനുസ്മരണ സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് സുഹൃത് സമിതി പ്രസിഡണ്ട് എം.കെ ദേവരാജൻ, ജനറൽ സിക്രട്ടറി ശ്രീകുമാർ ഇഴുവപ്പാടി എന്നിവർ അറിയിച്ചു.

Advertisement
Advertisement