മാധ്യമ വിമർശനങ്ങൾ തിരുത്തലുകൾക്ക് വേണ്ടിയാകണമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ; മാധ്യമപ്രവർത്തന ചരിത്രവുമായി തൃശൂർ പ്രസ്കളബിന്റെ ‘വാർത്താ വർത്തമാനം’ പുറത്തിറങ്ങി

24

മാധ്യമ വിമര്‍ശനങ്ങള്‍ തകര്‍ക്കാന്‍ വേണ്ടിയല്ല തിരുത്താന്‍ വേണ്ടിയാകണമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബ്ബ് പ്രസിദ്ധീകരിച്ച ‘വാര്‍ത്താവര്‍ത്തമാനം’ പുസ്തകപ്രകാശനച്ചടങ്ങും വിരമിക്കുന്നവര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹികമാറ്റത്തിന് വേണ്ടിയുള്ളതായിരുന്നു പഴയകാല പത്രപ്രവര്‍ത്തനം. കേവലം തൊഴില്‍ എന്നതിന് അപ്പുറത്തേയ്ക്ക് സാമൂഹ്യപ്രവര്‍ത്തനവും കൂടിയാകണം മാധ്യമപ്രവര്‍ത്തനമെന്നും പുതിയ തലമുറയിലെ മാധ്യമപ്രവര്‍ത്തകരെ മന്ത്രി ഓര്‍മ്മിപ്പിച്ചു. സത്യസന്ധവും നീതിപൂര്‍വ്വകവുമായിരിക്കണം റിപ്പോര്‍ട്ടിംഗ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷ് പുസ്തകം ഏറ്റുവാങ്ങി. പ്രസ് ക്ലബ്ബിന്റെ പുതിയ വെബ്‌സൈറ്റ് ലോഞ്ച് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ നിര്‍വ്വഹിച്ചു. ഇസാഫ് സി.ഇ.ഒ പോള്‍ തോമസ് മുഖ്യാതിഥിയായിരുന്നു. വിരമിക്കുന്ന മാധ്യമപ്രവര്‍ത്തകരായ ഡേവീസ് പൈനാടത്ത്, സക്കീര്‍ ഹുസൈന്‍, ഇ.പി കാര്‍ത്തികേയന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങില്‍ നടന്നു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ പ്രഭാത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി വിനീത സ്വാഗതവും ജില്ലാ നിര്‍വ്വാഹകസമിതിയംഗം
പി.ജി ഗസൂണ്‍ജി നന്ദിയും പറഞ്ഞു.

Advertisement
Advertisement