‘മാനസീക രോഗിയാണത്രെ’: കണ്ടാണശേരി പൊലീസ് സ്റ്റേഷനിൽ വളർത്തുപട്ടിയുമായി എത്തി അതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്ക് ജാമ്യം

23

കണ്ടാണശേരി പൊലീസ് സ്റ്റേഷനിൽ വളർത്തുപട്ടിയുമായി എത്തി  അതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്ക് ജാമ്യം. ഹൈക്കോടതിയാണ് കൂനംമൂച്ചി സ്വദേശി വിൻസന്റിന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം നൽകിയത്. പ്രതി മാനസിക രോഗിയാണ് എന്നതടക്കമുള്ള വിഷയങ്ങൾ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. പൊതുമുതൽ നശിപ്പിച്ചതിന് 15,000 രൂപ കെട്ടിവയ്ക്കാനും കോടതി നി‍ർദേശിച്ചു. കഴിഞ്ഞ മാസം 22 നാണ് പൊലീസ് സ്റ്റേഷനിൽ  പ്രതി അതിക്രമം കാണിച്ചത്. സ്റ്റേഷനിൽ നായയുമായി എത്തിയ വിൻസെന്റ് ചോദ്യം ചെയ്ത പൊലീസുകാരനെ ചവിട്ടി വീഴ്ത്തി. പൊലീസ് സ്റ്റേഷന്റെ ഗേറ്റിൽ വാഹനമിടിപ്പിച്ചു. വാഹനാപകട കേസിൽ വിളിപ്പിച്ചു; നായയുമായി പൊലീസ് സ്റ്റേഷനിലെത്തി മധ്യവയസ്കന്റെ പരാക്രമം വാഹനാപകട കേസിൽ വിളിച്ചു വരുത്തിയപ്പോഴായിരുന്നു വിൻസെന്റിന്റെ പരാക്രമം. ‘അമേരിക്കൻ ബുള്ളി’ എന്ന വിഭാഗത്തിൽപ്പെട്ട നായയുമായാണ് ഇയാൾ കാറിൽ പൊലീസ് സ്റ്റേഷനിൽ എത്തിയത്. പൊലീസുകാരെ മർദ്ദിക്കാൻ ശ്രമിച്ച പ്രതിയെ ബലംപ്രയോഗിച്ചാണ് കീഴ‍്‍പ്പെടുത്തിയത്. ഇയാൾക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു. വാഹമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാരോപിച്ച് വിൻസെന്റിന്റെതിരെ കണ്ടാണിശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. ഈ പരാതിയിൽ ചോദ്യം ചെയ്യാനായാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഇന്നോവ കാറിൽ എത്തി. എന്തിനാണ് തന്നെ വിളിച്ചു വരുത്തിയതെന്ന് ചോദിച്ച് വിൻസെന്റ് പൊലീസ് സ്റ്റേഷനിൽ അക്രമം അഴിച്ചു വിടുകയയാരുന്നു. കൃത്യ നിർവഹണം തടസ്സപ്പെടുത്തി, പൊതുമുതൽ നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് വിൻസെന്റിനെതിരെ ചുമത്തിയിരുന്നത്.

Advertisement
Advertisement