മാരക മയക്കു മരുന്നായ എം.ഡി.എം.എയുമായി മൂന്ന് പേർ അറസ്റ്റിൽ

35

മാരക മയക്കുമരുന്നുമായി മൂന്ന് പേർ അറസ്റ്റിൽ. ഒറ്റപ്പാല സ്വദേശികളായ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷമർ (22), പുളിന്തറക്കൽ വീട്ടിൽ ഹസൻ നാസിം (21), വടക്കുംഞ്ചേരി ചൂൽപ്പാടം പുഴക്കൽ വീട്ടിൽ ശ്രീജേഷ് (23) എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് നിന്നും ബുള്ളറ്റിൽ മയക്കുമരുന്നുമായെത്തി മണ്ണുത്തി ഭാഗത്ത് വിൽപ്പനക്കായി എത്തിയപ്പോഴാണ് സംഘം മണ്ണുത്തി പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും ആറ് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഒല്ലൂർ അസി. കമ്മീഷണറായ കെ.സി സേതുവിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന യോദ്ധാവ് പ്രോഗ്രാമിന്റെ ഭാഗമായി മണ്ണുത്തി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായ എസ്. ഷൂക്കൂർ, സബ്ബ് ഇൻസ്പെക്ടർമാരായ കെ. പ്രദീപ് കുമാർ, കെ. എസ് ജയൻ, പൊലീസ് ഉദ്യോഗസ്ഥരായ എ.എസ് പ്രദീപ്, പി.വി വീനീഷ്, പി.പി അജിത്ത്, നിരാജ് മോൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Advertisement
Advertisement