മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തൃശൂർ സ്പോർട്സ് കൗൺസിൽ ഒരു ലക്ഷം കൈമാറി

3

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തൃശൂർ ജില്ലാ സ്​പോർട്സ്​ കൗൺസിൽ സംഭാവന നൽകി. തൃശൂർ ജില്ലാ സ്​പോർട്സ്​ കൗൺസിലിെൻ്റ വിഹിതവും ജീവനക്കാരുടെയും കായികപരിശീലകരുടേയും വിഹിതമായ ഒരു ലക്ഷം രൂപ തൃശൂർ ജില്ലാ സ്​പോർട്സ്​ കൗൺസിൽ പ്രസിഡൻ്റ് കെ.ആർ.സാംബശിവൻ ദേവസ്വം–പാർലമെൻ്ററി–പിന്നോക്കക്ഷേമ മന്ത്രി കെ.രാധാകൃഷ്ണന് കൈമാറി. വൈസ്​ പ്രസിഡൻ്റ് ബിന്നി ഇമ്മട്ടി, എക്സി.അംഗങ്ങളായ എം.എം. ബാബു, ഇി മാത്യു, ഡേവീസ്​ മൂക്കൻ, സെക്രട്ടറി എം.വി. സൈമൺ എന്നിവർ പങ്കെടുത്തു.