മുതിർന്ന പൗരൻമാർക്ക് വലപ്പാട് പോലീസിൻറെ ക്രിസ്മസ്-പുതുവർഷ സമ്മാനമായി ‘വാക്കിങ് സ്റ്റിക്കു’കൾ വിതരണം ചെയ്തു

18

വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലെ മുതിർന്ന പൗരന്മാർക്ക് വലപ്പാട് ജനമൈത്രീ പോലീസ് ക്രിസ്മസ് നവവത്സര സമ്മാനമായി വാക്കിങ് സ്റ്റിക്കുകൾ നൽകി. വലപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസര്ഡ സുമേഷ് ഉദ്ഘാടനം ചെയ്തു. ആദ്യ സ്റ്റിക്ക് കരുണാകരന് കൈമാറി. സ്റ്റേഷൻ അഡ്മിൻ ഓഫീസർ എ.എസ്.ഐ നൂറുദ്ധീൻ, സ്റ്റേഷൻ പി.ആർ.ഓ എ.എസ്.ഐ അസീസ് എം.കെ, ജനമൈത്രീ ബീറ്റ് ഓഫീസർ സി.പി.ഓ ലെനിൻ, സീനിയർ സിറ്റിസൺ സംഘടനയുടെ ജില്ലാ ഉത്തരവാദിത്വമുള്ള രാജു വെന്നിക്കൽ എന്നിവരുടെയും മുതിർന്ന പൗരന്മാരും പരിപാടിയിൽ പങ്കെടുത്തു.