മുനക്കക്കടവിൽ വൻ അഗ്നിബാധ; ഗുരുവായൂർ അഗ്നിശമന സേനയെത്തി തീയണച്ചു

12
11 / 100

കടപ്പുറം മുനക്കക്കടവ് അഴിമുഖത്ത് അഗ്നിബാധയെ തുടർന്ന് നാട്ടുകാർ പരിഭ്രാന്തിയിലായി. കടൽ തീരത്ത് ഉണങ്ങിയ പുല്ലിന് തീപിടിച്ചതാണ് തീ പടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് ഗുരുവായൂർ ഫയർഫോഴ്സ്, കോസ്റ്റൽ പോലീസ്, സിവിൽ ഡിഫൻസ് പ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കി. നാശനഷ്ടങ്ങൾ വിലയിരുത്തിയിട്ടില്ല