മുപ്ളിയത്ത് കേരളാവിഷന്‍ ഒപ്റ്റിക് ഫൈബര്‍ കേബിളുകള്‍ നശിപ്പിച്ച നിലയില്‍

11

മുപ്ലിയം, ഇഞ്ചക്കുണ്ട് മേഖലയിലേക്കുള്ള കേരളാവിഷന്റെ പ്രധാന ഒപ്റ്റിക് ഫൈബര്‍ കേബിളുകള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ച നിലയില്‍. മുപ്ലിയം പാലത്തിനുസമീപം ഫൈബര്‍ കേബിളുകളില്‍ കരിങ്കല്ലുകള്‍ ചാക്കില്‍ കെട്ടി തൂക്കിയിട്ട നിലയിലായിരുന്നു. ഇതോടെ മേഖലയിലെ 5000ത്തോളം ഇന്റര്‍നെറ്റ്, ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് സേവനം നഷ്ടപ്പെട്ടത്. ഏതാനും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ഓഫിസുകളിലേക്കുള്ള സേവനങ്ങളും തടസ്സപ്പെട്ടു. അറ്റകുറ്റപണികള്‍ പുരോഗമിക്കുകയാണ്. ആമ്പല്ലൂര്‍ ഇന്‍ഫോ നെക്‌സസും മുപ്ലിയം മേഖലയിലെ കേബിള്‍ടിവി ഓപ്പറേറ്റര്‍മാരും വരന്തരപ്പിള്ളി പൊലീസില്‍ പരാതി നല്‍കി.

Advertisement
Advertisement