മുരിയാട് മുടിച്ചിറ സംരക്ഷണ ഭിത്തി തകർന്നു: നിർമാണത്തിലെ അപാകതയെന്ന് ബി.ജെ.പി

8

മുരിയാട് പഞ്ചായത്തിലെ തുറവൻകാട് മുടിച്ചിറ കനത്ത മഴയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഇടിഞ്ഞു. മുടിച്ചിറയുടെ തെക്ക് ഭാഗത്തെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. സമീപത്തെ വീടിന് അപകട ഭീഷണിയുണ്ട്. രണ്ട് വർഷം മുൻപ് ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾക്കിടെ കഴിഞ്ഞ വർഷവും കനത്ത മഴയിൽ റോഡിനോട് ചേർന്നുള്ള ഭാഗവും തകർന്ന് ഗതാഗതം തടസപ്പെട്ടിരുന്നു. കോൺക്രീറ്റ് ബെൽറ്റ് വാർക്കുന്നതിന് മുൻപ് താഴെ കരിങ്കൽ ഭിത്തി നിർമ്മിക്കാത്തത് മൂലം വെള്ളം ഒഴുക്ക് തടസ്സപ്പെട്ടതാണ് സംരക്ഷണ ഭിത്തി തകരാൻ കാരണമെന്ന് മുടിച്ചിറ സംരക്ഷണത്തിനായി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ബി.ജെ.പി നേതാവ് അഖിലേഷ് വിശ്വനാഥൻ കുറ്റപ്പെടുത്തി. താസിൽദാർ ശാന്തകുമാരി , മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ എന്നിവർ സ്ഥലം സന്ദർശിച്ചു. വിദഗ്ദാഭിപ്രായത്തിന് ശേഷം നിർമ്മാണത്തിൽ അപാകത ഉണ്ടെങ്കിൽ കരാറുക്കാരനെ തീരെ നടപടി സ്വീകരിക്കുമെന്ന് അവർ പറഞ്ഞു. ഇത് വഴിയുള്ള ഗതാഗതം നിയന്ത്രിക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ഇവർ സൂചിപ്പിച്ചു.

Advertisement

Advertisement