മെഡിക്കൽ കോളേജിനെ രക്ഷിക്കാൻ കോൺഗ്രസ് ജനപ്രതിനിധികൾ ഇടപെടുമെന്ന് ബെന്നി ബെഹ്നാൻ എം.പി

44

തൃശൂർ മെഡിക്കൽ കോളജിൽ എത്തുന്ന രോഗികളുടെ ജീവൻ രക്ഷിക്കാൻ കോൺഗ്രസ് ജനപ്രതിനിധികൾ അടിയന്തരമായി ഇടപെടുമെന്ന് ബെന്നി ബെഹന്നാൻ എംപി പറഞ്ഞു. ചില ഡോക്ടർമാരും,ആശുപത്രി ജീവനക്കാരും, എച്ച്.ഡി.എസ് തൊഴിലാളികളും സ്വകാര്യ ആശുപത്രികളുമായി രഹസ്യധാരണ ഉണ്ടാക്കിയതാണ് മെഡിക്കൽ കോളേജിൻ്റെ ഇന്നത്തെ ശോചനീയാവസ്ഥക്ക് കാരണമെന്ന് എംപി അഭിപ്രായപ്പെട്ടു. മെഡിക്കൽ കോളേജിൻ്റെ അനാസ്ഥയ്ക്കും, കെടുകാര്യസ്ഥതയ്ക്കുമെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കൂട്ട ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബെന്നി ബഹനാൻ എം.പി. മെഡിക്കൽ കോളേജിന് മുന്നിൽ നടന്ന ഉപവാസ സമരത്തിൽ ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ അധ്യക്ഷതവഹിച്ചു. ടി എൻ പ്രതാപൻ എംപി, രമ്യ ഹരിദാസ് എംപി, സനീഷ് കുമാർ ജോസഫ് എം.എൽ.എ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പാർലമെൻറ് അംഗം മുതൽ പഞ്ചായത്ത് അംഗം വരെ പങ്കെടുത്ത ഏകദിന ഉപവാസത്തിൽ ജോസഫ് ചാലിശ്ശേരി, രാജേന്ദ്രൻ അരങ്ങത്ത്, സി.എസ് ശ്രീനിവാസൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആനി ജോസ്, വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവ് കെ അജിത്ത് കുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിജോ കുര്യൻ, സുരേഷ് അവണൂർ , പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു പി വി , അവണൂർ ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഐ ആർ മണികണ്ഠൻ , കെ എഫ് ഡൊമിനിക് , ഡോ.ജെയിംസ് ചിറ്റിലപ്പിള്ളി , ടി.എം ചന്ദ്രൻ, എം. എ രാമകൃഷ്ണൻ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ് രിയ മുഷ്താക്കലി , മുളങ്കുന്നത്തുക്കാവ് ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡന്റ് മെറീന ബാബു എന്നിവർ സംസാരിച്ചു

Advertisement
Advertisement