മോഹനന്‍ വലിയാട്ടിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്തു: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പുതിയ അംഗങ്ങള്‍ അധികാരമേറ്റു

20

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇരിങ്ങാലക്കുട
ബ്ലോക്ക് പഞ്ചായത്തിലെ 13 ഡിവിഷനുകളിലായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ബ്ലോക്ക് ഓഫീസ് അങ്കണത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്.
കാറളം ഡിവിഷനിലെ ജനപ്രതിനിധി മോഹനന്‍ വലിയാട്ടിലിന് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിയായ ജില്ലാ ലേബര്‍ ഓഫീസര്‍ ടി ആര്‍ രജീഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട മറ്റ് ഡിവിഷനുകളിലെ അംഗങ്ങള്‍ക്ക് മുതിര്‍ന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് ശേഷം മുതിര്‍ന്ന അംഗത്തിന്റെ അദ്ധ്യക്ഷതയില്‍
ആദ്യ യോഗവും ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 30ന് നടക്കും.