ആർ.എസ്.എസ് സർസംഘ ചാലക് മോഹൻ ഭാഗവതിന് കടന്നു പോകാൻ തിരക്കേറിയ എം.ജി റോഡിൽ വാഹനങ്ങൾ തടഞ്ഞിട്ട് പോലീസ്

56

ആർ.എസ്.എസ് സർസംഘ ചാലക് മോഹൻഭാഗവതിന് യാത്ര ചെയ്യാൻ വാഹനങ്ങൾ തഞ്ഞിട്ട് പോലീസിന്റെ ഗതാഗത ക്രമീകരണം. തിരക്കേറിയ എം.ജി റോഡിൽ വാഹനങ്ങളെ കടത്തിവിടാതെ പിടിച്ചിട്ടത് അര മണിക്കൂറോളം നേരം. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ സർസംഘചാലക് മോഹൻ ഭാഗവത് രണ്ട് ദിവസമായി തൃശൂരിൽ ശ്രീശങ്കര ഹാളിൽ നടന്ന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് വൈകീട്ട് ഗുരുവായൂരിലേക്ക് മടങ്ങുകയാണ്. ഇതിനായി പുറത്തിറങ്ങാനായിട്ടായിരുന്നു പോലീസ് തിരക്കേറിയ റോഡിൽ വാഹനങ്ങൾ പിടിച്ചിട്ടത്. അര മണിക്കൂറോളം നേരം വാഹനങ്ങൾ കുരുക്കിൽ കിടന്നു. ശനിയാഴ്ച കൂടിയായതിനാൽ നഗരത്തിൽ വൻ തിരക്കാണെന്നിരിക്കെയാണ് മുന്നറിയിപ്പുകളില്ലാതെ വാഹനങ്ങൾ പിടിച്ചിട്ടത്. ഇന്ന് രാത്രി ഗുരുവായൂരിലെത്തുന്ന മോഹൻഭാഗവത് നാളെ ക്ഷേത്ര ദർശനവും അതിന് ശേഷം ആർ.എസ്.എസ് സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലും വൈകീട്ട് ആർ.എസ്.എസ് സാംഘിക്കിലും പങ്കെടുക്കും. മോഹൻഭാഗവതിന്റെ സന്ദർശനത്തിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിലും ദർശന ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisement
Advertisement