യു.പ്രദീപ് മേനോൻ തന്നെ ചെയർമാൻ: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം പുതിയ ഭരണസമിതി അധികാരമേറ്റു

15
4 / 100

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ ദേവസ്വം പഴയ ഓഫീസ് അങ്കണത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ അഡ്മിനിസ്ട്രറ്റര്‍ എ.എം സുമ സര്‍ക്കാര്‍ വിജ്ഞാപനം വായിച്ചു. ദേവസ്വം കമ്മിഷ്ണര്‍ പി വേണുഗോപാല്‍ അംഗങ്ങള്‍ക്ക് സത്യപ്രതിഞ്ജ ചൊല്ലികൊടുത്തു. അംഗങ്ങളുടെ യോഗത്തില്‍ ചെയര്‍മാനായി യു പ്രദീപ് മേനോന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തന്ത്രി പ്രതിനിധിയായി ബ്രഹ്‌മശ്രി എ എന്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ഭരതന്‍ കണ്ടേക്കാട്ടില്‍, അഡ്വ.രാജേഷ് തമ്പാന്‍, കെ ജി സുരേഷ്, എ. വി. ഷൈന്‍, കെ.കെ പ്രേമരാജന്‍ എന്നിവരാണ് ദേവസ്വം ഭരണസമിതി അംഗങ്ങള്‍.  പ്രൊഫ.കെ യു അരുണന്‍  എം.എല്‍.എ  സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു