രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കൈപ്പമംഗലത്ത് നിന്ന് കടലിൻ്റെ മക്കളും

13

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ
കയ്പമംഗലം മണ്ഡലത്തിലെ മത്സ്യതൊഴിലാളികളും. നാല് ഫൈബർ ബോട്ടുകളും കിടപ്പു രോഗികളെ കിടത്താൻ പറ്റുന്ന ഡിങ്കികളുമായി എം എൽ എ ഇ ടി ടൈസൺ മാസ്റ്ററുടെ നിർദ്ദേശപ്രകാരം ജില്ലയുടെ കിഴക്കൻ മേഖലയിലേക്ക് യാത്രയായി. ജില്ലാ കലക്ടർ ഹരിത വി കുമാറിൻ്റെയും ഡി ഡി ഫിഷറീസിൻ്റെയും ആവശ്യപ്രകാരം യുദ്ധകാല അടിസ്ഥാനത്തിലാണ് മത്സൃതൊഴിലാളികളെ സജ്ജമാക്കിയത്. കടലോര ജാഗ്രത സമിതി ക്യാപ്റ്റൻ പി എ ഹാരിസ്, അഷറഫ് പൂവ്വത്തിങ്കൾ, ഷിഹാബ് ടി എ, രാജേന്ദ്രൻ, റാഫി പി എച്ച്, എന്നിവരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Advertisement
Advertisement