രാവിലെ അഭിനവ് സൈക്കിൾ ഇല്ലാത്ത സങ്കടം പങ്കു വെച്ചു, വൈകീട്ട് ശോഭാ സുബിൻ സമ്മാനവുമായെത്തി

35

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ നേതൃത്വം നൽകുന്ന സ്മാർട്ട് കൈപമംഗലം പദ്ധതിയുടെ നേതൃത്വത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥി അഭിനവിന് സൈക്കിൾ നൽകി.

Advertisement

കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മറ്റി പ്രസിഡണ്ട്
ജോഷി സി ജെ അധ്യക്ഷത വഹിച്ചു.DCC ജനറൽ സെക്രട്ടറി കെ എഫ് ഡൊമനിക്ക് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശോഭന രവി
അഭിനവിന് സൈക്കിൾ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന സുരേന്ദ്രൻ . യൂത്ത് കോൺഗ്രസ് ജില്ല എക്സിക്യൂട്ടിവ് അംഗം പ്രവിത ഉണ്ണികൃഷണൻ പഞ്ചായത്ത് മെമ്പർമാരായ മണി ഉല്ലാസ് . ജിനൂപ്. ഉല്ലാസ് . മുഹമ്മദ് ,നെജീബ്. ഷാജി.

എന്നിവർ സംസാരിച്ചു. അഭിനവ് താമസിക്കുന്ന വീടിനടുത്താണ് ശോഭ സുബിൻ വാടകയ്ക്ക് താമസിക്കുന്നത്. ശോഭ സുബിന്റെ വീട്ടിലെത്തിയ അഭിനവ് അവിടെ ഇരുന്നിരുന്ന പഴയ സൈക്കിൾ തനിക്ക് തരുമോ എന്ന് ചോദിച്ചു. എല്ലാവർക്കും സൈക്കിൾ ഉണ്ട് എനിക്ക് സ്കൂളിൽ പോകുമ്പോൾ കൊണ്ട് പോകാനായിട്ടാണ് പഴയ സൈക്കിൾ ചോദിച്ചത്. ശോഭ സുബിൻ സുഹൃത്തായ റിയാസ് ചന്ത്രാപ്പിന്നിയെ വിവരം ധരിപ്പിച്ചപ്പോൾ പുതിയ സൈക്കിൾ വാങ്ങി നൽകണം എന്നും പണം താൻ തരാം എന്നും റിയാസ് അറിയിച്ചു. റിയാസ് ദുബായിൽ കോൺഗ്രസ് പോഷക സംഘടന ഇൻ കാസിന്റെ തൃശ്ശൂർ ജില്ല സെക്രട്ടറിയാണ്. രാവിലെ പഴയ സൈക്കിൾ ചോദിച്ച അഭിനവിന് വൈകീട്ട് സ്കൂൾ വിട്ടുവന്നപ്പോൾ വീട്ടുമുറ്റത്ത് പുത്തൻ സൈക്കിൾ കാത്തിരിക്കുന്നുണ്ടായിരുന്നു. അഭിനവ് മുടി നീട്ടി വളർത്തുന്നുണ്ട് ഡിസംബർ മാസത്തിൽ ക്യാൻസർ രോഗികകൾക്ക് നൽകാനാണ് മുടി വളർത്തുന്നത്. അഭിനവിന്റെ നൻമയാർന്ന പ്രവർത്തനങ്ങൾക്കുള്ള സമ്മാനമാണ് സൈക്കിൾ എന്ന് ശോഭ സുബിൻ പറഞ്ഞു.

Advertisement