രാഷ്ട്രപതിയുടെ ഡി ലിറ്റ് വിവാദം: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ; പ്രതിപക്ഷ നേതാവിന്റെ നാവ് സർക്കാരിന് കടം കൊടുത്തിരിക്കുകയാണെന്നും വിമർശനം

41

സര്‍വ്വകലാശാലകളില്‍ ക്രമവിരുദ്ധമായി ഇടപെടാന്‍ ഗവര്‍ണര്‍ക്കുമേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാട് എടുത്തുവെന്നാണ് അനൗദ്യോഗിക വിവരം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ഈ നിലപാട് ദളിതരോടുള്ള വിവേചനമാണ്. പ്രതിപക്ഷ നേതാവിന്റെ നാവ് സര്‍ക്കാരിന് കടം കൊടുത്തിരിക്കുകയാണെന്നും മുരളീധരന്‍.

Advertisement
Advertisement