രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ വരവേൽക്കാനൊരുങ്ങി തൃശൂർ: 22 മുതൽ 25 വരെ ജില്ലയിൽ; ഒരുക്കങ്ങൾ പൂർത്തിയായെന്ന് ജോസ് വള്ളൂരും ടി.എൻ.പ്രതാപനും

167

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ സ്വീകരിക്കാന്‍ തൃശൂർ ഒരുങ്ങിയതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 22 മുതല്‍ 25 വരെയാണ് യാത്ര ജില്ലയിലൂടെ കടന്നുപോവുക. ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂര്‍ ചെയര്‍മാനും ടി.എന്‍ പ്രതാപന്‍ എം.പി ജില്ലാ കോര്‍ഡിനേറ്റുമായി രൂപീകരിച്ച സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.

Advertisement

22 ന് നാലു മണിക്ക് ജില്ലാ അതിർത്തിയായ ചിറങ്ങരയിൽ നേതാക്കൾ യാത്രയെ സ്വീകരിക്കും. വൈകീട്ട് ഏഴുമണിക്ക് ചാലക്കുടിയിൽ സമ്മേളനത്തോടെ അന്നത്തെ യാത്ര സമാപിക്കും. 23 ന് വിശ്രമ ദിനമാണ്. 24-ാം തീയതി രാവിലെ ഏഴു മണിക്ക് ആരംഭിക്കുന്ന പദയാത്ര ദേശീയ പാതയിലൂടെ കൊടകര വഴി രാവിലെ 11 മണിക്ക് ആമ്പല്ലൂരിൽ സമാപിക്കും. വൈകുന്നേരം നാലിന് ആമ്പല്ലൂരിൽ നിന്നും തുടങ്ങുന്ന യാത്ര ഒല്ലൂർ , കുരിയച്ചിറ വഴി തൃശൂർ നഗരത്തിൽ പ്രവേശിക്കും. തുടർന്ന് സ്വരാജ് റൗണ്ട് ചുറ്റി തെക്കേ ഗോപുര നടയിൽ പൊതു സമ്മേനം നടക്കും. 25ാം തീയതി രാവിലെ ഏഴുമണിക്ക് തൃശൂരിൽ നിന്നാണ് പദയാത്ര തുടങ്ങുന്നത്. തുടർന്ന് മുളങ്കുന്നത്ത് കാവ് വഴി 11 മണിക്ക് വടക്കാഞ്ചേരിയിൽ എത്തിച്ചേരും. വൈകീട്ട് നാലിന് വടക്കാഞ്ചേരിയിൽ നിന്നും ആരംഭിച്ച് വാഴക്കോട് വഴി വെട്ടിക്കാട്ടിരി സെന്ററിൽ എത്തും. അവിടെ എഴു മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തോടെ തൃശൂർ ജില്ലയിലെ യാത്ര സമാപിക്കും വിധമാണ് ക്രമീകരണം.

Advertisement