റിസോഴ്സ് പേഴ്സൺ ഒഴിവ്

26

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സോഷ്യൽ ഓഡിറ്റ് യൂണിറ്റ് വിവിധ ജില്ലകളിൽ ഒഴിവുള്ള ബ്ലോക്ക് റിസോഴ്സ് പേഴ്സൺമാരുടെയും വില്ലേജ് റിസോഴ്സ് പേഴ്സൺമാരുടെയും  തസ്തികകളിലേക്ക് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇതു സംബന്ധിച്ച വിശദവിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും www.socialaudit. kerala.gov. in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഓരോ തസ്തികക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ ഡിസംബർ 10 നകം താഴെ പറയുന്ന വിലാസത്തിൽ ലഭിക്കണം. ഡയറക്ടർ സി ഡബ്ല്യൂ സി ബിൽഡിങ്, രണ്ടാം നില, എൽ എം എസ് കോമ്പൗണ്ട്, പാളയം, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം 695033, ഫോൺ : 0471 2724696