ലക്ഷദ്വീപിന് ഐക്യദാർഢ്യവുമായി കോൺഗ്രസിന്റെ ഏജീസ് ഓഫീസ് പ്രതിഷേധം: കൈകളെ ബന്ധിച്ച് ആർ.എസ്.എസ് നിയന്ത്രണ ഭരണം നടത്തുന്ന അഡ്മിനിസ്ട്രേറ്ററെ പ്രതീകാത്മകമായി അവതരിപ്പിച്ച് സമരം

15

ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലക്ഷദ്വീപിലെ പാരമ്പര്യവും പൗരാവകാശവും ഹനിക്കുന്ന സംഘപരിവാർ അധിനിവേശം അവസാനിപ്പിക്കുക ആർ.എസ്.എസ് ഏജൻറ് ആയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പ്രഫുൽ പട്ടേലിനെ തിരിച്ചു വിളിക്കുക എന്നീ ആവശ്യങ്ങളുമായി ഏജീസ് ഓഫീസിനു മുന്നിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡണ്ട് എം.പി വിൻസെന്റ് ഉദ്ഘാടനം ചെയ്തു. പ്രതീകാത്മകമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ മുഖംമൂടി ധരിച്ച് ഇരുകൈകളും ചങ്ങലകൊണ്ട് ബന്ധിച്ച് അദ്ദേഹത്തെ നിഷ്ക്രിയനാക്കിയുള്ളതായിരുന്നു സമരം. കെ.പി.സി.സി സെക്രട്ടറിമാരായ സുനിൽ അന്തിക്കാട്, ജോസ് വള്ളൂർ, ജോൺ ഡാനിയേൽ, അയ്യന്തോൾ ബ്ലോക്ക് പ്രസിഡണ്ട് കെ.ഗിരീഷ് കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രവി ജോസ് താണിക്കൽ, ബൈജു വർഗീസ്, സി.ഡി ആൻഡ്, സജി പോൾ മാടശ്ശേരി, ബ്ലോക്ക് വൈസ് പ്രസിഡൻറ് ജിജോ ജോർജ് എന്നിവർ സംസാരിച്ചു. ശനിയാഴ്ച ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ സമര പരിപാടികൾ നടത്തുമെന്ന് ഡി.സി.സി. പ്രസിഡന്റ് എം.പി.വിൻസെന്റ് അറിയിച്ചു.