ലളിത കലാ അക്കാദമി ഭരണസമിതി പുനസംഘടിപ്പിച്ചു: തൃശൂർ സ്വദേശി മുരളീ ചീരോത്ത് ചെയർമാൻ, എബി എൻ ജോസഫ് വൈസ് ചെയർമാൻ, ബാലമുരളീകൃഷ്ണ സെക്രട്ടറി

73


ലളിതകലാ അക്കാദമി ഭരണസമിതി പുനസംഘടിപ്പിച്ചു. തൃശൂർ മുല്ലശേരി സ്വദേശി മുരളി ചീരോത്ത് ആണ് പുതിയ ചെയർമാൻ. എബി എൻ.ജോസഫ് വൈസ് ചെയർമാനും ബാലമുരളീകൃഷ്ണ സെക്രട്ടറിയുമാണ്. ചെയർമാനായി നിയമിച്ച മുരളി ചീരോത്ത് കലാകാരന്‍, ആക്റ്റിവിസ്റ്റ്, കലാദ്ധ്യാപകന്‍ . തൃശൂരിലെ കോളേജ് ഓഫ് ഫൈന്‍ ആട്സിൽ കൽക്കട്ടയിലെ വിശ്വഭാരതി യുണിവേഴ്സിറ്റിയിലെ ശാന്തിനികേതനിലെ കലാഭവനില്‍ നിന്ന് പ്രിന്റ് മേക്കിങ്ങില്‍ ബി.എഫ്.എയും ഗ്രാഫിക് ആട്സിൽ എം.എഫ്.എയും . പിന്നീട് അഹമ്മദാബാദിലെ സി-ഡാക്കില്‍ നിന്ന് മൾട്ടി മീഡിയയില്‍ ഡിപ്ലോമയും നേടിയിട്ടുള്ളയാളാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രദർശനം കേരള ലളിതകലാ അക്കാദമി അവാർഡ് , കനോറിയ സ്‌കോളർഷപ്പ് ഫോര്‍ പ്രിന്റ് മേക്കിംഗ് കേന്ദ്ര സർക്കാരിൻ്റെ കൾച്ചറൽ സ്‌കോളര്ഷി്പ്പ്, ജൂനിയര്‍ ഫെലോഷിപ്പ്
. പെയിന്റിങ്ങിനു പുറമെ നിരവധി ആർട്ട്സ് പെർഫോമുകളും വീഡിയോ ഇന്സ്റ്റപളേഷനുകളും മുരളിയുടേതായുണ്ട്. ടാഗോര്‍, സാമുവല്‍ ബെക്കറ്റ്, ബാദല്‍ സർക്കാർ തുടങ്ങിയവരുടെ കൃതികള്‍ ഉൾപ്പെടെ ഏതാനും നാടകങ്ങള്‍ സംവിധാനം ചെയ്തു. വീഡിയോ ഇന്സ്റ്റാളേഷനു പുറമേ, എൻ്റോസൾഫാനുമായി ബന്ധപ്പെട്ട് “ത്രൂ മൈ പേപ്പര്‍ വിന്ഡോസസ് ഹോള്‍ ” എന്ന ഡോക്യുമെന്ററിയുംനിർമ്മിച്ചു
: ഫ്രാങ്ക് കോഹന്‍ ശേഖരം ഉൾപ്പെടെ ഇന്ത്യ, യു.എസ്.എ, ജപ്പാന്‍, ഫ്രാൻസ്, കാനഡ, ഹോളണ്ട്, മിഡില്‍ ഈസ്റ്റ് മുതലായ ഇടങ്ങളിലെശേഖരങ്ങളില്‍ ഇടം . നേടി. കല, ഡിസൈന്‍ എന്നീ മേഖലകളില്‍, സ്‌കൂള്‍ ഓഫ് ആർക്കിടെക്ചർ, സി.ഇ.പി.ടി., കനോറിയ സെന്റര്‍ അഹമ്മദാബാദ്, എൻ.ഐ.എഫ്.ടി. (ചെന്നൈ, ബാംഗ്ലൂര്‍)എന്നിവിടങ്ങളിൽ അധ്യാപകനുമായിരുന്നു. ഇപ്പോൾ ചെയർമാനും സെക്രട്ടറിയും വൈസ് ചെയർമാനെയും മാത്രമാണ് നിയമിച്ചിട്ടുള്ളത്. നിലവിലെ ഭരണസമിതിയിലെ വൈസ് ചെയർമാനാണ് എബി എൻ.ജോസഫ്

Advertisement
Advertisement