ലഹരിയുപയോഗിച്ച് വാഹനവുമായി വഴിയിലിറങ്ങേണ്ട: ആൽക്കോ സ്കാൻ വാൻ റോഡിലുണ്ട്

54

പൊതു ജനങ്ങൾക്ക് സുരക്ഷയൊരുക്കി പോലീസിന്റെ ആൽക്കോ സ്കാൻ വാൻ പൊതുജനങ്ങൾക്ക് സുരക്ഷ യൊരുക്കി കേരള പോലീസിന്റെ ആൽക്കോ സ്കാൻ വാൻ തൃശൂർ റൂറൽ പരിധിയിൽ പരിശോധന നടത്തുന്നു മദ്യം കഴിച്ചാൽ അപ്പോൾ തന്നെ അതിന്റെ അളവും എത്ര ശതമാനം ഉണ്ടെന്നും കാണിക്കും എം.ഡി.എം.എ കഞ്ചാവ് എന്നിവ ഉപയോഗിച്ചാണ് വാഹനം ഓടിക്കുന്നതെങ്കിൽ പോലീസിന് അറിയുവാൻ കഴിയുന്നുണ്ടായിരുന്നില്ല എന്നാൽ ആൽക്കോ സ്കാൻ വാൻ വന്നതോടു കൂടി പലരെയും പിടിക്കൂട്ടുവാൻ സാധിച്ചു.

Advertisement
76480770 5395 418f 9dd2 18cb0ba8b4af

ഈ വാഹനത്തിൽ വിദഗ്ദ പരിശീലനം ലഭിച്ച പോലീസുകാരും ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന പരിശോധനയിൽ വാഹനം ഓടിക്കുന്ന ആളുടെ ഉമിനീർ എടുത്ത് ഈ വാഹനത്തിലുള്ള ഉപകരണത്തിൽ വച്ച് ട്ടെസ്റ്റ് നടത്തിയാൽ അഞ്ച് മിനിറ്റു കൊണ്ട് റിസൽറ്റ് അറിയാവുന്നതും പ്രതിയെ പിടികൂടാവുന്നതുമാണ് കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി കേസുകളാണ് പിടിക്കുവാൻ കഴിഞ്ഞിട്ടുള്ളത് എന്ന് തൃശൂർ റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോങ്ര അറിയിച്ചു തുടർന്നും ആൽക്കോ സ്കേൻ വാൻ ജില്ലയുടെ പല ഭാഗത്തും പരിശോധന നടത്തുമെന്നും അറിയിച്ചു

Advertisement