ലോകകപ്പ് കളിയുടെ വിസ്മയ കാഴ്ചാനുഭവം തൃശൂരിൽ ആസ്വാദിക്കാം: ‘തൃശൂർ ടു ഖത്തർ’ തൽസമയ സംപ്രേഷണമൊരുക്കി കോർപ്പറേഷനും- കല്യാൺ സിൽക്സും; കോർപ്പറേഷൻ സ്റ്റേഡിയത്തിൽ പ്രദർശനം

11

ലോകകപ്പ് ആവേശം ഖത്തർ സ്റ്റേഡിയത്തിൽ നിന്നും തൃശൂരിലെ ഫുട്ബോൾ പ്രേമികൾ തൽസമയം സംപ്രേഷണമൊരുക്കി കോർപ്പറേഷനും കല്യാൺ സിൽക്സും. ‘തൃശൂർ ടു ഖത്തർ’ വിസ്മയ ദൃശ്യാനുഭവം ഇന്ന് മുതൽ തൃശൂരിന് അനുഭവിക്കാം. കല്യാൺ സിൽക്സും കല്യാൺ ഹൈപ്പർ മാർക്കറ്റും ചേർന്ന് 400 ച.അടി വലിപ്പമുള്ള കൂറ്റൻ സ്​ക്രീനിലൂടെയാണ് ലോകകപ്പ് കളിയുടെ തൽസമയ സംപ്രേഷണമെത്തിക്കുക. വ്യാഴാഴ്ച മുതൽ ഡിസംബർ 18 വരെ കോർപ്പറേഷൻ പാലസ്​ ഗ്രൗിൽ ഈ സൗകര്യം പൊതുജനങ്ങൾക്ക് ലഭ്യമാകും. ഇതാദ്യമായാണ് ലോകകപ്പ് സംപ്രേഷണം ഇത്തരമൊരു
സംവിധാനം ഉപയോഗിച്ച് കായിക പ്രേമികളുടെ മുൻപിലെത്തിക്കുന്നത്. കല്യാൺ സിൽക്സ്​, കല്യാൺ ഹൈപ്പർ മാർക്കറ്റ് ചെയർമാൻ ആൻഡ് എം.ഡി. ടി.എസ്​. പട്ടാഭിരാമൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോർപ്പറേഷൻ മേയർ എം.കെ. വർഗീസ്​ ഉദ്ഘാടനം നിർവഹിക്കും. പി.ബാലചന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കലക്ടർ ഹരിത വി കുമാർ, തൃശൂർ എ.സി.പി സജീവൻ, കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വർഗീസ് കണ്ടംകുളത്തി, പി.കെ.ഷാജൻ, ലാലി ജെയിംസ്, ഷീബ ബാബു, എൻ.എ ഗോപകുമാർ, റെജി ജോയി, സാറാമ്മ റോബ്സൺ, ജോൺ ഡാനിയേൽ എന്നിവർ പങ്കെടുക്കും.
‘പെരിന്തൽമണ്ണ ടു ഖത്തർ’ എന്ന പേരിൽ കല്യാൺ സിൽക്സ്​ ഒരുക്കിയ സമാന ദൃശ്യാനുഭവം ഇതിനോടകം തന്നെ ഫുട്ബോൾ പ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഇതിനികം തന്നെ ഒട്ടേറെ ജനപ്രിയ പദ്ധതികൾ നടപ്പാക്കികഴിഞ്ഞു. വരും വർഷങ്ങളിലും ഇത്തരം പദ്ധതികളുമായ് മുന്നോട്ട് പോകുമെന്ന് പട്ടാഭിരാമൻ പറഞ്ഞു.

Advertisement
Advertisement