വജ്ര ജൂബിലി ഫെല്ലോഷിപ്പ് വിദ്യാർത്ഥികളെ പഴയന്നൂർ ബ്ളോക്ക് ആദരിച്ചു

9

കേരള സാംസ്കാരിക വകുപ്പ് നടത്തിയ ഓൺലൈൻ കലാ മത്സരങ്ങളിൽ വിജയിച്ച പഴയന്നൂർ ബ്ലോക്ക് വജ്രജൂബിലി ഫെല്ലോഷിപ്പ് വിദ്യാർത്ഥികളെ ആദരിച്ചു. കവിതാലാപനം, ചിത്രരചന, മാപ്പിളപ്പാട്ട്, ക്വിസ് തുടങ്ങിയ മത്സരങ്ങളിലാണ് പഴയന്നൂർ ബ്ലോക്കിലെ വിദ്യാർത്ഥികൾ സമ്മാനാർഹരായത്. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ബ്ലോക്ക് പ്രസിഡന്റ് കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്തു.

65fa77eb 982f 457e 9041 e80f4ff0ba40

കവിതാലാപനത്തിൽ ഡോ. സിന്ധു കെ കുമാർ ഒന്നാം സമ്മാനവും ചിത്രരചനാ മത്സരത്തിൽ വിജയലക്ഷ്മി രണ്ടാം സമ്മാനവും മാപ്പിളപ്പാട്ടിൽ അഞ്ജലി മൂന്നാം സമ്മാനവും ക്വിസ് മത്സരത്തിൽ കാർത്തിക് മൂന്നാം സമ്മാനവും നേടി. പഴയന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി പ്രശാന്തി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി
അധ്യക്ഷൻമാരായ എം വി സുചിത്ര, അരുൺ കാളിയത്ത്, ബ്ലോക്ക് അംഗങ്ങളായ ഗീതാ രാധാകൃഷ്ണൻ, ആശാദേവി, സിന്ധു, നൗഫൽ, പ്രേംദാസ്, ഷിജിത എന്നിവർക്കൊപ്പം ബ്ലോക്കിലെ വജ്രജൂബിലി കലാകാരൻമാരും പങ്കെടുത്തു.