വടക്കാഞ്ചേരിയിൽ എം.എൽ.എയുടെ സ്വരാജ് പാർപ്പിട പദ്ധതിയിലെ ഒമ്പതാമത്തെ വീട് കൈമാറി: രണ്ടാംഘട്ടത്തിൽ 250 പേർക്കുള്ള ധനസഹായ പദ്ധതി തയ്യാറാക്കുകയാണെന്ന് അനിൽ അക്കര എം.എൽ.എ

34
2 / 100

വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന സ്വരാജ് പാര്‍പ്പിട പദ്ധതിയില്‍ ഒന്നാം ഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന 10 വീടുകളില്‍ ഒന്‍പതാമത്തെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗുണഭോക്താവിന് ഇന്ന്  കൈമാറി. കോലഴി ഗ്രാമപഞ്ചായത്തിലെ പുത്തന്‍മഠംകുന്ന് മനോജിന്റെ കുടുംബത്തിനാണ് 650 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണമുള്ള വീട് പൂര്‍ണ്ണമായും നിര്‍മ്മിച്ച് കൈമാറിയത്. വീട് നിര്‍മ്മാണത്തിന് ആവശ്യമായ തുക സംഭാവനയായി നല്‍കിയത് വ്യവസായിയായ തോമസ് കോനിക്കരയുടെ കുടുംബമാണ്. വീടിന്റെ താക്കോല്‍ രമ്യ ഹരിദാസ് എം.പി കൈമാറി. ആദ്യ ഘട്ടത്തില്‍ പണിയുന്ന പത്താമത്തെ വീടിന്റെ നിര്‍മ്മാണം വടക്കാഞ്ചേരി നഗരസഭയിലെ പാര്‍ളിക്കാട് നടന്നു വരികയാണ്. കുറാഞ്ചേരിയിലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട മൂന്ന് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് അഞ്ച് ലക്ഷം രൂപ വീതം നല്‍കി കഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ ഭവനരഹിതരായ 250 കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കുന്ന പദ്ധതി തയ്യാറാക്കി വരികയാണ്. ഇതിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 20 നാണെന്ന് അനിൽ അക്കര എം.എൽ.എ അറിയിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍, കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്ത്, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ടീച്ചര്‍, വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് ജിജോ കുര്യന്‍, യു.ഡി.എഫ് ചെയര്‍മാന്‍ എന്‍.എ. സാബു, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ ലിന്‍സണ്‍ തിരൂര്‍, ജോമോന്‍ കൊള്ളന്നൂര്‍, പഞ്ചായത്തംഗം ഇന്ദിര ശശികുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ഒ.എം. ഷാജു, ഐസക്ക് കുന്നത്ത്, പി.എസ്.വേണുഗോപാല്‍, പി.എ. ലോനപ്പന്‍, മാര്‍ട്ടിന്‍ കൊട്ടേക്കാട്, ഹരി നമ്പലാട്ട്,  ഡെന്നി തിരൂര്‍ എന്നിവര്‍ പങ്കെടുത്തു.