വടക്കാഞ്ചേരിയിൽ ട്രെയിനിൽ നിന്ന് മൂന്ന് വയസുകാരിയെ പുറത്തേക്കെറിയാൻ ശ്രമം: യാത്രക്കാർ തടഞ്ഞുവെച്ചു, യുവതിയെയും കുഞ്ഞിനെയും പോലീസ് കസ്റ്റഡിയിലെടുത്തു

92

വടക്കാഞ്ചേരിയിൽ ട്രെയിനിൽ നിന്ന് മൂന്ന് വയസുകാരിയെ പുറത്തേക്കെറിയാനുള്ള യുവതിയുടെ ശ്രമം യാത്രക്കാർ തടഞ്ഞു. ട്രെയിനിൽ നിന്നും രക്ഷപ്പെട്ട യുവതിയെ കുറ്റിക്കാട്ടിൽ നിന്നും പിടികൂടി. എറണാംകുളം – പാലക്കാട് മെമു വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ വടക്കാഞ്ചേരി റെയിൽവെ സ്‌റ്റേഷനിലെത്തിയപ്പോഴാണ് സംഭവങ്ങൾ. യാത്രക്കാരിയായ യുവതി കുഞ്ഞിനെ ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിയാൻ ശ്രമിക്കുകയായിരുന്നു. ശ്രമം കണ്ട മറ്റ് യാത്രക്കാർ കുഞ്ഞിനെ പിടിച്ചു വാങ്ങി തടയുകയായിരുന്നു. യുവതിയെ പിടിച്ച് വെച്ച് റെയിൽവെ അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. വടക്കാഞ്ചേരി സ്റ്റേഷൻ മാസ്റ്റർ വള്ളത്തോൾ റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചു. റെയിൽവേ അറിയിച്ചതിനെ തുടർന്ന് ചെറുതുരുത്തി പോലിസ് സ്ഥലത്തെത്തി. പോലീസെത്തുന്നതിന് മുമ്പേ യാത്രക്കാരുടെ കണ്ണ് വെട്ടിച്ച് പുറത്ത് കടന്ന യുവതി പാളത്തിന് സമീപമുള്ള കുറ്റി കാട്ടിലൊളിച്ചു. ഒപ്പമെത്തിയ പോലിസ് ഇവരെ കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിലേക്കാണ് പോകേണ്ടതെന്നും, ടിക്കറ്റ് കൈവശമുണ്ടെന്നും, ട്രെയിൻ തെറ്റി കയറിയതാണെന്നുമാണ് യുവതി പൊലീസിന് മൊഴി നൽകിയത്.

Advertisement
Advertisement