വടക്കാഞ്ചേരി കേരളവർമ്മ വായനശാലയിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എക്ക് സ്വീകരണം

14

വടക്കാഞ്ചേരി കേരളവർമ്മ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എക്ക് സ്വീകരണം നൽകി. വായനശാലയ്ക്കു വേണ്ടി പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജന. സെക്രട്ടറി അശോകൻ ചരുവിൽ എം.എൽ.ക്ക് ഉപഹാരം സമ്മാനിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. ഉത്രാളിക്കാവ് പൂരം കോഡിനേഷൻ സമിതി, വടക്കാഞ്ചേരി പ്രസ് ക്ലബ്ബ്, മർച്ചൻ്റ് അസോസിയേഷൻ വടക്കാഞ്ചേരി, വ്യാപാരി വ്യവസായി സമിതി, സ്പന്ദനം വടക്കാഞ്ചേരി, ലയൺസ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ്, വായനശാല വനിതാ വേദി എന്നിവയുടെ ഭാരവാഹികളും പങ്കെടുത്ത് സംസാരിക്കുകയും സ്വീകരണം നൽകുകയും ചെയ്തു. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി. എൻ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡൻ്റ് വി. മുരളി സ്വാഗതവും, സെക്രട്ടറി ജി. സത്യൻ മാസ്റ്റർ നന്ദിയും പറഞ്ഞു. എം.എൽ.എ മറുപടി നൽകി