വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിനോട് കഞ്ചാവ് ചെടി കണ്ടെത്തി

158

വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന് വളർന്ന കഞ്ചാവ് ചെടി കണ്ടെത്തി നശിപ്പിച്ചു. വടക്കാഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അശോക് കുമാറിൻ്റെ നേതൃത്വത്തിലാണ് കഞ്ചാവ് ചെടി നശിപ്പിച്ചത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു നടപടി. ഏകദേശം നൂറ് സെൻ്റീമീറ്റർ ഉയരമുള്ള ചെടിയാണ് നശിപ്പിച്ചത്. കഞ്ചാവ് ചെടികൾ നട്ടു പരിപാലിക്കുന്നത് 10 വർഷം വരെ തടവും ഒരു ലക്ഷം രൂപയിൽ കുറയാത്ത പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പരിശോധന സംഘത്തിൽ അസ്സി. എക്സൈസ് ഇൻസ്പെക്ടർ ടി.എസ്.പ്രമോദ്, പ്രിവന്റീവ് ഓഫീസർമാരായ കെ.എൻ.മോഹൻദാസ്, എം.എസ്.സജി, സിവിൽ എക്സൈസ് ഓഫീസർമാരായ ബിബിൻ ഭാസ്കർ , പി.കെ. സെൽവി എന്നിവരും ഉണ്ടായിരുന്നു.

190278842 4021367191252279 4933628061968912372 n