വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ ബജറ്റ്: ഉത്പാദന മേഖലയ്ക്ക് മുൻഗണന

12
4 / 100

വടക്കാഞ്ചേരി ബ്ലോക്ക് ബജറ്റിൽ ഉത്പാദന മേഖലയ്ക്ക് മുൻഗണന. ഉത്പാദന മേഖലയ്ക്ക് 7 കോടി 30 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ഇതിൽ ശീതീകരിച്ച പച്ചക്കറി സംഭരണ കേന്ദ്രത്തിന് 5 കോടി 75 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി നഫീസ അധ്യക്ഷയായ ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ സി വി സുനിൽ കുമാർ ബജറ്റ് അവതരിപ്പിച്ചു. വടക്കാഞ്ചേരി ബ്ലോക്കിന്റ 2020- 21 വർഷത്തെ പുതുക്കിയ ബജറ്റും 2021 -22 വർഷത്തേക്കുള്ള പുതിയ ബജറ്റ് എസ്റ്റിമേറ്റുമാണ് അവതരിപ്പിച്ചത്.

46,44,62,155രൂപ ആകെ വരവും 46,16,34,890രൂപയുടെ തൻവർഷ ചെലവും 28,27,265രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2020-21 വർഷത്തെ പുതുക്കിയ ബജറ്റാണ് അവതരിപ്പിച്ചത്.

സേവന മേഖലയിൽ ഒരു കോടി രൂപയും പട്ടികജാതി കോളനി സമഗ്ര വികസനത്തിന് 10 ലക്ഷയും മാറ്റി വെച്ചിട്ടുണ്ട്. എരുമപ്പെട്ടി സി എച്ച് സിയിൽ മാമോഗ്രാം സ്ഥാപിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. പശ്ചാത്തല മേഖലയിൽ കൊടുമ്പ് ചാത്തൻചിറ റോഡിന് 5 കോടി 80ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

വിവിധ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻ്റുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.