വടക്കുന്നാഥനിൽ കാഴ്ച കുല സമർപ്പണം

48

വടക്കുംനാഥ ക്ഷേത്രത്തിൽ ഉത്രാട കാഴ്ച്ച കുല സമർപ്പണം നടന്നു. ക്ഷേത്രം മേൽശാന്തി മാരായ ചെറുമുക്കു ശ്രീരാജ് നാരായണൻ, പയാപ്പിള്ളി മാധവൻ നമ്പൂതിരി എന്നിവർ ആദ്യ കുല സമർപ്പിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, അസിസ്റ്റന്റ് കമ്മീഷണർ വി.എൻ.സ്വപ്ന, ദേവസ്വം മാനേജർ പി.കൃഷ്ണകുമാർ, സമിതി പ്രസിഡന്റ് പി.പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ.ഹരിഹര അയ്യർ, പി.ശശിധരൻ, എം.ശ്രീകുമാർ എന്നീ മെമ്പർമാരും കുലകൾ സമർപ്പിച്ചു. ഭക്തജനങ്ങളും കാഴ്ച്ച കുല സമർപ്പിച്ചു.