വനപാലകരുടെ അന്വേഷണത്തിൽ കാണാത്ത തുമ്പിയില്ലാത്ത കുട്ടിയാനയും ആനയമ്മയും അതിരപ്പിള്ളിയിൽ നടക്കുന്നു

44

വനപാലകർ തപ്പിയിട്ടും കണ്ടെത്താനാകാത്ത തുമ്പികയ്യില്ലാത്ത ആനക്കുട്ടിയും അമ്മയാനയും അതിരപ്പള്ളി തുമ്പൂർമുഴി വനമേഖലയിൽ യഥേഷ്ടം സഞ്ചരിക്കുന്നു. ആനക്കുട്ടിയും അമ്മയാനയും ചാലക്കുടി, വാഴച്ചാൽ വനം ഡിവിഷനുകളിൽ കറങ്ങിത്തിരിയുന്നുണ്ടെന്ന് വിനോദ സഞ്ചാരികളും പ്രദേശവാസികളും പറയുന്നു. കുറച്ചു ദിവസം മുൻപ് തുമ്പൂർമുഴിയിൽ ആനമല റോഡ് മുറിച്ചു കടക്കുന്ന ആനക്കൂട്ടത്തിൽ ഈ ആനക്കുട്ടിയെ ബസ് യാത്രക്കാർ കണ്ടിരുന്നു. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെ തുമ്പൂർമുഴിക്ക് മുകളിൽ ചാലക്കുടി പുഴ മുറിച്ചു കടക്കുകയായിരുന്ന ആനക്കുട്ടിയും അമ്മയെയും സഞ്ചാരികൾ കണ്ടെത്തിയത്. വനമേഖലയിൽ നിന്നും പുഴ മുറിച്ചു കടന്നു പ്ലാറ്റേഷൻ എണ്ണപ്പന തോട്ടത്തിലേക്ക് പോകുകയായിരുന്നു അമ്മയും ആന കുട്ടിയും. നിരവധി വിനോദ സഞ്ചരികൾക്ക് മുന്നിലൂടെയാണ് ഇവർ കടന്നു പോയത്. മാസങ്ങൾക്കു മുൻപ് ഏഴാറ്റുമുഖം മേഖലയിൽ ഇറങ്ങിയ ആന കൂട്ടത്തിലാണ് ആദ്യമായി ആനക്കുട്ടിയെ നാട്ടുകാർ കണ്ടത്. അമ്മയാനയടക്കം അഞ്ചാനകളാണ് അന്ന് കുട്ടത്തിലുണ്ടായിരുന്നത്. മൃഗസ്നേഹികളുടെ പര രാതിയെ തുടർന്ന് ആനക്കുട്ടിയെ കണ്ടെത്തി പരിശോധിക്കാൻ വനംവകുപ്പ് ശ്രമം ആരംഭിച്ചതായി പറഞ്ഞിരുന്നുവെങ്കിലും വന പാലകരുടെ സംഘം ദിവസങ്ങളോളം തിരച്ചിൽ നടത്തി. ആനക്കുട്ടിയെ കണ്ടെത്തിയില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ഉദ്യോഗസ്ഥരുടെ സ്ഥിരം മുടന്തൻ ന്യായമാണെന്നാണ് ആരോപണം

Advertisement
Advertisement