വാദ്യ പ്രതിഭ സന്തോഷ് കൈലാസിനെ ആദരിച്ചു കൊടകര വാദ്യ സംഗീത സഭ ആദരിച്ചു

10

കൊടകര വാദ്യ സംഗീതസഭ വാദ്യ പ്രതിഭ സന്തോഷ് കൈലാസിനെ ആദരിച്ചു. ചെയർമാൻ പെരുവനം സതീശൻ മാരാർ സന്തോഷിനെ പൊന്നാട അണിയിച്ചു. അന്നമനട പരമേശ്വരമാരാരുടെ പത്നി ശാന്തമാരസ്യാർ സ്നേഹോപഹാരം സമർപ്പിച്ചു. സെക്രട്ടറി കൊടകര രമേശ്, വൈസ് ചെയർമാൻ ടി.ബാലകൃഷ്ണമേനോൻ, ജോ. സെക്രട്ടറി വിനോദ്ഞരുവശേരി , ഖജാൻജി കലാമണ്ഡലം ഹരീഷ്, പ്രജീഷ് കാർത്തികപ്പിള്ളി, തുടങ്ങിയവർ സംസാരിച്ചു. ‘സോപാനം വാദ്യകലാ സംഘ’ത്തിലൂടെ വാദ്യകലയെ പ്രവാസ ലോകത്ത് സജീവമാക്കിയ പ്രതിഭയാണ് സന്തോഷ് കൈലാസ്. 2021 ലെ റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി കേരളത്തിന് വേണ്ടി വാദ്യകലയെ അവതരിപ്പിച്ചിരുന്നു.