വായനശാലകൾക്ക് തൃശൂർ ജില്ലാ പഞ്ചായത്തിന്റെ കൈതാങ്ങ്: വായനശാലകളുടെ സംരക്ഷണം വരുംതലമുറയോടുള്ള ഉത്തരവാദിത്വമെന്ന് ജോസഫ് ടാജറ്റ്

7

ഗ്രാമീണ വായനശാലകൾ സംരക്ഷിക്കേണ്ടത് വരും തലമുറയോടുള്ള ഉത്തരവാദിത്തമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്‌ അഡ്വ ജോസഫ് ടാജറ്റ്. ജില്ലയിലെ ഗ്രാമീണ വായനശാലകൾക്ക് തൃശൂർ ജില്ലാ പഞ്ചായത്ത് 2021-22 സാമ്പത്തികവര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നൽകുന്ന അലമാരകളുടെ വിതരണം തൃക്കൂർ പഞ്ചായത്തിലെ നാല് വായനശാലകൾക്ക് നൽകി ഉത്ഘാടനം ചെയ്യുകയയിരുന്നു അഡ്വ ജോസഫ് ടാജറ്റ് . സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സൈമണ്‍ നമ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീ പോള്‍സണ്‍ തെക്കുംപീടിക, ശ്രീമതി മിനി ഡെന്നി പനോക്കാരന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഹേമലത സുകുമാരന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി മേരിക്കുട്ടി വര്‍ഗ്ഗീസ്, മെമ്പര്‍മാരായ ഹനിതാ ബാബു , അജീഷ് മുരിയാടന്‍, സലീഷ് ചെമ്പാറ അനു പനംകൂടൻ വിവിധ വായനശാലകളുടെ പ്രതിനിധികൾ എന്നിവര്‍ പ്രസംഗിച്ചു.

Advertisement
Advertisement